പെഷവാർ: അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാന്റെ വടക്കൻ വസീറിസ്ഥാനിലെ മിറാൻഷാ ടൗണിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്നു കുട്ടികളും മൂന്നു സൈനികരുമുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികൾ നാലുവയസിനും 11നും ഇടയിലുള്ളവരാണ്.
ആക്രമണത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അപലപിച്ചു. ഈ ഹീനശക്തികളെ തുരത്തുമെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞു. കഴിഞ്ഞമാസം ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ സരരോഘയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: ആറു പേർ കൊല്ലപ്പെട്ടു
01:58 AM May 16, 2022 | Deepika.com