മോസ്കോ: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിനെതിരേ റഷ്യ വീണ്ടും മുന്നറിയിപ്പു നല്കി. റഷ്യൻ അതിർത്തിയിൽ അണ്വായുധങ്ങൾ വിന്യസിക്കാൻ നാറ്റോ മുതിർന്നാൽ പ്രതികരിക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അലക്സാണ്ടർ ഗ്രുഷ്കോ പറഞ്ഞു.
റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനെത്തുടർന്നാണ് ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെയും അന്തിമതീരുമാനം ഇന്നുണ്ടായേക്കും. ഇന്നലത്തെ നാറ്റോ യോഗത്തിൽ ഇരു രാജ്യങ്ങളും പങ്കെടുത്തു.
നാറ്റോ വിപുലീകരണം; റഷ്യയുടെ മുന്നറിയിപ്പ്
01:25 AM May 15, 2022 | Deepika.com