ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ൻ യുഎഇ പ്രസിഡന്‍റ്

01:25 AM May 15, 2022 | Deepika.com
അ​​​ബു​​​ദാ​​​ബി: യു​​​ണൈ​​​റ്റ​​​ഡ് അ​​​റ​​​ബ് എ​​​മി​​​റേ​​​റ്റ്സി(​​​യു​​​എ​​​ഇ)​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ബു​​​ദാ​​​ബി എ​​​മി​​​റേ​​​റ്റ്സി​​​ന്‍റെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യി ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​യ്ഖ് ഖ​​​ലീ​​​ഫ ബി​​​ൻ സ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

ഷെ​​​യ്ഖ് ഖ​​​ലീ​​​ഫ​​​യ്ക്ക് 2014ൽ ​​​പ​​​ക്ഷാ​​​ഘാ​​​തം വ​​​ന്ന​​​ശേ​​​ഷം യു​​​എ​​​ഇ​​​യു​​​ടെ ഭ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ച്ച​​​ത് കി​​​രീ​​​ടാ​​​വ​​​കാ​​​ശി ആ​​​യി​​​രു​​​ന്ന ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദാ​​​യി​​​രു​​​ന്നു. അ​​​റു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ അ​​​ദ്ദേ​​​ഹം ക​​​രു​​​ത്തു​​​റ്റ നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. യു​​​എ​​​ഇ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ്. അ​​​ബു​​​ദാ​​​ബി​​​യി​​​ലെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ, യു​​​എ​​​ഇ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഏ​​​ഴ് എ​​​മി​​​റേ​​​റ്റു​​​ക​​​ളു​​​ടെ​​​യും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഐ​​​ക്യ​​​ക​​​ണ്ഠ്യേ​​​ന​​​യാ​​​ണ് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.