സ്വര്‍ണവില കുറഞ്ഞു
01:14 AM May 15, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,625 രൂപയും, പവന് 37,000 രൂപയുമായി.