യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് അൽ നഹ്യാൻ അന്തരിച്ചു

01:17 AM May 14, 2022 | Deepika.com
അ​​​ബു​​​ദാ​​​ബി: യു​​​എ​​​ഇ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ബു​​​ദാ​​​ബി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ഷെ​​യ്ഖ് ഖ​​​ലീ​​​ഫ ബി​​​ൻ സ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ൻ (73) അ​​​ന്ത​​​രി​​​ച്ചു. രോ​​ഗ​​ബാ​​​ധി​​​ത​​​നാ​​​യി ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഷെ​​യ്ഖ് ഖ​​​ലീ​​​ഫ​​​യു​​​ടെ അ​​​ന്ത്യം വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽകാ​​​ര്യ ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​ഇ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ദേ​​​ഹ​​​വി​​​യോ​​​ഗ​​​ത്തി​​​ൽ യു​​​എ​​​ഇ​​​യി​​​ലെ​​​യും അ​​​റ​​​ബ്, ഇ​​​സ്ലാ​​​മി​​​ക രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളി​​​ലെ​​​യും ലോ​​​ക​​​ത്തെ​​​യും ജ​​​ന​​​ങ്ങ​​​ളോ​​​ടു പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ വാം ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​ന്ത​​​രി​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി രാ​​​ജ്യ​​​ത്ത് 40 ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ല്ലാ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം മൂ​​​ന്നു​​​ദി​​​വ​​​സം നി​​​ർ​​​ത്തി​​​വ​​​ച്ചു. ഷെ​​യ്ഖ് ഖ​​​ലീ​​​ഫ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് 2016 മു​​​ത​​​ൽ പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​യി​​​ മാ​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട ഷെ​​യ്ഖ് ഖ​​​ലീ​​​ഫ 2004 ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണു രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ബു​​​ദാ​​​ബി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. 1948 സെ​​​പ്റ്റം​​​ബ​​​ർ ഏഴി നാ​​​ണു ഷെ​​യ്ഖ് ഖ​​​ലീ​​​ഫ​​​യു​​​ടെ ജ​​​ന​​​നം. 1971ൽ ​​​യു​​​എ​​​ഇ നി​​​ല​​​വി​​​ൽ​​​ വ​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യും 1976 മേ​​​യി​​​ൽ ഉ​​​പസൈ​​​ന്യാ​​​ധി​​​പ​​​നാ​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ഔ​​​പ​​​ചാ​​​രി​​​ക​​​ വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സൗ​​​ദി അ​​​റേ​​​ബ്യ​​​ക്കു പു​​​റ​​​കി​​​ൽ അ​​​റ​​​ബ് ലോ​​​ക​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​ശ​​​ക്തി​​​യാ​​​യി യു​​​എ​​​ഇ​​​യെ മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം വ​​​ഹി​​​ച്ച പ​​​ങ്ക് ലോ​​​കം​​​ മു​​​ഴു​​​വ​​​ൻ പ്ര​​​ശം​​സി​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​ധി​​​കാ​​​ര​​​മേ​​​റ്റ 2004 ന​​​വം​​​ബ​​​റി​​​ൽ​​​ത്ത​​​ന്നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​നി​​​താ​​​ പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കി. കോ​​​ട​​​തി​​​യി​​​ൽ വ​​​നി​​​താ ജ​​​ഡ്ജി​​​യെ നി​​​യ​​​മി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​പ​​​ദ​​​വി​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി. എ​​​ണ്ണ-വാ​​​ത​​​ക മേ​​​ഖ​​​ല​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നൊ​​​പ്പം ഭ​​​വ​​​ന, വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഒ​​​ട്ട​​​ന​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി.

ഷെ​​യ്ഖ് ഖ​​​ലീ​​​ഫ ബി​​​ൻ സ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​ശോ​​​ച​​​ന​​പ്ര​​​വാ​​​ഹം തു​​​ട​​​രു​​​ക​​​യാ​​​ണ്.