മുംബൈ: ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഏപ്രിലിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 30.7 ശതമാനമുയർന്ന് 4019 കോടി ഡോളറായി.
പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, രാസപദാർഥങ്ങൾ തുടങ്ങിയവയുടെ ചരക്കുനീക്കത്തിലുണ്ടായ വർധനയാണു കയറ്റുമതി കൂടാൻ കാരണമായത്.
അതേസമയം, ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 30.97 ശതമാനമുയർന്ന് 6030 കോടി ഡോളറായി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി ഏപ്രിലിൽ 2011 കോടി ഡോളർ ആയി.
2021 ഏപ്രിലിൽ 1529 കോടി ഡോളർ ആയിരുന്നു ഇന്ത്യയുടെ വ്യാപാരക്കമ്മി. പെട്രോളിയം ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ വർധന 87.54 ശതമാനമാണ്. എന്നാൽ സ്വർണ ഇറക്കുമതിയിൽ 72 ശതമാനം ഇടിവുണ്ട്.
വ്യാപാരക്കമ്മി 2011 കോടി ഡോളർ; കയറ്റുമതിയിൽ 30.7% വർധന
01:17 AM May 14, 2022 | Deepika.com