ലാഗോസ്: നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ അക്രമികളുടെ കസ്റ്റഡിയിൽ മരിച്ചു. കടുന അതിരൂപതാംഗമായ ഫാ. ജോസഫ് ബാക്കോ ആണു മരിച്ചത്.
മാർച്ച് എട്ടിന് ആയുധധാരികൾ കടുനയ്ക്കു സമീപമുള്ള ഗ്രാമത്തിൽനിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ഈ സമയത്ത് വൈദികനെ കാണാൻവന്ന സഹോദരനെ വധിച്ചു.
ഫാ. ജോസഫ് രോഗിയായിരുന്നുവെന്നും കൺമുന്നിൽ സഹോദരൻ കൊല്ലപ്പെടുന്നതു കണ്ട അദ്ദേഹത്തിന്റെ നില വഷളായെന്നും കടുന അതിരൂപത അറിയിച്ചു. മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നും അതിരൂപത അധികൃതർ കൂട്ടിച്ചേർത്തു.
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ മരിച്ചു
01:23 AM May 13, 2022 | Deepika.com