ബെയ്ജിംഗ്: ചൈനയിൽ യാത്രാവിമാനം റൺവേയിൽനിന്നു തെന്നിമാറി തീപിടിച്ച് 40 പേർക്കു പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്കിംഗിൽ ഇന്നലെയാണ് 113 യാത്രക്കാരും ഒന്പത് ജീവനക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടത്.
ടിബറ്റ് സ്വയംഭരണമേഖലയായ നിയാംഗ്ചിയിലേക്കു പോവുകയായിരുന്ന എ 319-100 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മാർച്ച് 12 ന് ബോയിംഗ് 737 വിമാനം അപകടത്തിൽപ്പെട്ട് ചൈയിൽ 132 പേർ മരിച്ചിരുന്നു.
ചൈനീസ് വിമാനത്തിനു തീപിടിച്ച് 40 പേർക്കു പരിക്ക്
01:23 AM May 13, 2022 | Deepika.com