വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്കു വിഖ്യാതമായ പുലിറ്റ്സർ പുരസ്കാരം.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ‘ഫീച്ചർ ഫോട്ടോഗ്രഫി’ വിഭാഗം പുരസ്കാരം നേടിക്കൊടുത്തത്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ അഡ്നാൻ അബിദി, സനാ ഇർഷാദ് മാറ്റൂ, അമിത്ത് ഡേവ് എന്നിവരും ഇതേ അവാർഡ് പങ്കുവച്ചു.
റോയിട്ടേഴ്സിൽ ജോലിചെയ്തിരുന്ന സിദ്ദിഖിക്കു രോഹിംഗ്യൻ പ്രതിസന്ധി ചിത്രീകരിച്ചതിന് 2018ലും പുലിറ്റ്സർ ലഭിച്ചിരുന്നു. മുപ്പത്തെട്ടുകാരനായ അദ്ദേഹം കഴിഞ്ഞവർഷം ജൂലൈയിൽ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ പകർത്തുന്നതിനിടെയാണു കൊല്ലപ്പെട്ടത്.
ഡാനിഷ് സിദ്ദിഖിക്കു വീണ്ടും പുലിറ്റ്സർ
01:05 AM May 11, 2022 | Deepika.com