കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം എല്‍പിജി ബുക്കിംഗിൽ കാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഓഫറുകളും പേടിഎം ആപ്പില്‍ ലഭ്യമാണ്.
എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിനോ നിലവിലുള്ള ബുക്കിംഗിന്റെ പേയ്മെന്റിനോ 50-1000 രൂപ കാഷ് ബാക്ക് നേടാന്‍, ഇടപാട് സമയത്ത് FIRST GAS എന്ന പ്രൊമോ കോഡ് നൽകണം.
GAS 1000 എന്ന പ്രൊമോ കോഡ് നല്കി 10-1000 രൂപ കാഷ് ബാക്ക് നേടാനും അവസരമുണ്ട്. പേടിഎം വാലറ്റ്, യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ , നെറ്റ് ബാങ്കിംഗ്, പേടിഎം പോസ്റ്റ് പെയ്ഡ് തുടങ്ങിയ ഉപകരണങ്ങളിലൂടെ സിലിണ്ടറുകള്‍ ബുക്കു ചെയ്യാം. പേടിഎം സൂപ്പര്‍ ആപ്പ് വഴി, ഡെലിവറി ട്രാക്കു ചെയ്യാനാകുമെന്നും അധികൃതർ അറിയിച്ചു.
എല്‍പിജി ബുക്കിംഗ്: കാഷ് ബാക്ക് ഓഫറുമായി പേടിഎം
01:04 AM May 11, 2022 | Deepika.com