യുക്രെയ്ൻ സ്കൂളിൽ റഷ്യയുടെ ആക്രമണം: 60 മരണം

01:01 AM May 09, 2022 | Deepika.com
കീ​​​​​വ്: കി​​​​​ഴ​​​​​ക്ക​​​​​ൻ യു​​​​​ക്രെ​​​​​യ്നി​​​​​ലെ ലു​​​​​ഹാ​​​​​ൻ​​​​​സ്കി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ളു​​​​​ക​​​​​ൾ ത​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്ന സ്കൂ​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് റ​​​​​ഷ്യ​​​​​ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​റു​​​​​പ​​​​​തി​​​​​ലേ​​​​​റെ​​​​​പ്പേ​​​​​ർ മ​​​​​രി​​​​​ച്ചു. തൊ​​ണ്ണൂ​​റോ​​​​​ളം പേ​​​​​രാ​​​​​ണ് സ്കൂ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്ന​​​​തെ​​​​ന്നു പ്രാ​​​​​ദേ​​​​​ശി​​​​​ക ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ബി​​​​​ലോ​​​​​ഹോ​​​​​റി​​​​​വ്ക​​​​​യി​​​​​ലെ സ്കൂ​​​​​ളി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​മ​​​​​ണം. ര​​​​​ണ്ടു പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യ​​​​​ത്. ത​​​​​ക​​​​​ർ​​​​​ന്ന കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ആ​​​​ളു​​​​ക​​​​ൾ കു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​​മീ​​​​​പ​​​​​ന​​​​​ഗ​​​​​ര​​​​​മാ​​​​​യ പ്ര​​​​​വി​​​​​ല്ല​​​​​യി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ഷെ​​​​​ല്ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 11 ഉം 14 ​​​​​ഉം വ​​​​​യ​​​​​സു​​​​​ള്ള ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ളും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

റ​​​​ഷ്യ ഇ​​​​ന്നു വി​​​​ജ​​​​യ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കെ യു​​​​ക്രെ​​​​യ്ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ൻ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യേ​​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ നാ​​​​സി ജ​​​​ർ​​​​മ​​​​നി​​​​ക്കു​​മേ​​​​ൽ സോ​​​​വി​​​​യ​​​​റ്റ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​ടി​​​​യ വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക​​​​മാ​​​​ണ് വി​​​​ജ​​​​യ​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. സൈ​​​നി​​​ക​​​ക​​​രു​​​ത്തു വി​​​ളി​​​ച്ചോ​​​തു​​​ന്ന പ​​​രേ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ജ​​​യ​​​ദി​​​ന​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റും.

അ​​​​​തി​​​​​നി​​​​​ടെ, യു​​​​​ക്രെ​​​​​യ്ൻ റ​​​​​ഷ്യ​​​​​യു​​​​​ടെ മ​​​​​റ്റൊ​​​​​രു ക​​​​​പ്പ​​​​​ൽ​​​​​കൂ​​​​​ടി ക​​​​​രി​​​​​ങ്ക​​​​​ട​​​​​ലി​​​​​ൽ താ​​​​​ഴ്ത്തി​​. ക​​​​​രി​​​​​ങ്ക​​​​​ട​​​​​ലി​​​​​ലെ സ്നേ​​​​​ക് ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പം റ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ​​​​​ൽ ഡ്രോ​​​​​ൺ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. ഇ​​​​​തി​​​​​ന്‍റെ വി​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ യു​​​​​ക്രെ​​​​​യ്ൻ സൈ​​​​​ന്യം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു.