കീവ്: മാതൃദിനത്തിൽ യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രഥമവനിത ജിൽ ബൈഡൻ. മുന്നറിയിപ്പില്ലാതെ പടിഞ്ഞാറൻ യുക്രെയ്നിലെത്തിയ ജിൽ ബൈഡൻ യുക്രെയ്ൻ പ്രഥമനവനിത ഒലിന സെലൻസ്കിയുമായി കൂടിക്കാഴ്ചയും നടത്തി. മാതൃദിനത്തിൽ യുക്രെയ്നിൽ എത്തണമെന്നു തീരുമാനിച്ചിരുന്നു. അതിക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്നും യുഎസ് ജനത യുക്രെയ്നൊപ്പമുണ്ടെന്നും ജിൽ ബൈഡൻ പറഞ്ഞു.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന സ്ലൊവേനിയൻ നഗരത്തിൽനിന്നു പ്രത്യേകവാഹനത്തിലാണു ജിൽ ബൈഡൻ യുക്രെയ്നിലെത്തിയത്. ഒരു ചെറിയ ക്ലാസ്മുറിയിൽ കസേരയിൽ അഭിമുഖമായി ഇരുന്ന് ഇരുവരും മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. ഇതിനുശേഷമായിരുന്നു സ്വകാര്യകൂടിക്കാഴ്ച. സുരക്ഷ പരിഗണിച്ച് സെലൻസ്കിയുടെ കുടുംബാംഗങ്ങൾ രഹസ്യകേന്ദ്രത്തിൽ തുടരുകയാണ്.
യുക്രെയ്നിൽ ജിൽ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം
01:01 AM May 09, 2022 | Deepika.com