നെടുമ്പാശേരി: ഗോ എയർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു 16 ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നു. ആഭ്യന്തര സർവീസുകൾ മാത്രം നടത്തുന്ന ഗോ എയറിന്റെ ആദ്യത്തെ അന്താരാഷ്ട്ര സർവീസാണിത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ആരംഭിക്കുന്നത്. തിങ്കൾ,വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നു മസ്ക്കറ്റിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മസ്ക്കറ്റിൽനിന്നു കൊച്ചിയിലേക്കുമാണ് വിമാന സർവീസ്.
കൊച്ചിയിൽനിന്നുള്ള വിമാനങ്ങൾ രാത്രി എട്ടു മണിക്കും മസ്കറ്റിൽനിന്നുള്ള വിമാനങ്ങൾ രാവിലെ 4.20 നുമാണ് പുറപ്പെടുന്നത്. മസ്ക്കറ്റിലേക്ക് നിലവിൽ കൊച്ചിയിൽനിന്ന് ആഴ്ചയിൽ ഒമാൻ എയറിന്റെ 21 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
ഗോ എയർ 16 ന് രാജ്യാന്തര വിമാന സർവീസ് തുടങ്ങുന്നു
01:00 AM May 09, 2022 | Deepika.com