വത്തിക്കാൻ സിറ്റി: മുട്ടുവേദന അസഹ്യമായതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ. വത്തിക്കാനിൽ നടന്ന കന്യാസ്ത്രീകളുടെയും സുപ്പീരിയർ ജനറൽമാരുടെയും (ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ) സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്നലെ എത്തിയത് വീൽചെയറിലാണ്.
ഇതാദ്യമായാണു മാർപാപ്പ വീൽചെയറിൽ പൊതുവേദിയിലെത്തുന്നത്. എൺപത്തഞ്ചുകാ രനായ അദ്ദേഹം കുറച്ചുമാസങ്ങളായി വലതുകാൽ മുട്ടിലെ വേദന സഹിക്കുന്നു. വേദനസംഹാരി കുത്തിവച്ചാണ് അദ്ദേഹം നടന്നിരുന്നത്.
മാർപാപ്പ വീൽചെയർ ഉപയോഗം തുടർന്നേക്കുമെങ്കിലും വരുന്ന ആഴ്ചകളിൽ അദ്ദേഹത്തിന്റെ പരിപാടിക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് വത്തിക്കാൻ അറിയിച്ചു.
മുട്ടുവേദന; ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ
01:34 AM May 06, 2022 | Deepika.com