വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർകൂടിയായ ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശകസമിതിയിൽ അംഗമാക്കാൻ തീരുമാനിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
53 വയസുള്ള അദ്ദേഹം നിലവിൽ മാസ്റ്റർകാർഡ് കന്പനിയുടെ നിയമവകുപ്പ് മേധാവിയാണ്. 2014 -17 കാലത്താണ് ഇന്ത്യയിൽ അംബാസഡറായിരുന്നത്. അഭിഭാഷകനും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായ വർമ ഒട്ടനവധി പട്ടാള, സിവിലിയൻ ബഹുമതികൾ നേടുകയും സർക്കാരിൽ പ്രമുഖ പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്.
റിച്ചാർഡ് വർമ ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശകസമിതിയിൽ
01:34 AM May 06, 2022 | Deepika.com