മുംബൈ: പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 600 ശാഖകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. പ്രവർത്തനച്ചെലവും സാന്പത്തിക ബാധ്യതകളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏതാനും വർഷങ്ങളായി കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.
മാർച്ച് 2023 ഓടെയാകും ബാങ്കിന്റെ 13 ശതമാനം ശാഖകളുടെ പ്രവർത്തനം നിർത്തുക. നിലവിൽ 4594 ശാഖകളാണു ബാങ്കിനുള്ളത്.
ശാഖകൾ കുറയ്ക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
01:34 AM May 06, 2022 | Deepika.com