കൊച്ചി: മുൻനിര നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 501 കോടി രൂപയാണു കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നികുതിക്കു മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ധിച്ച് 202 കോടിയിലെത്തി. അറ്റാദായം 127 കോടിയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി.
2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. തൊട്ടു മുൻവർഷവും ഇതേ കാലയളവിലെ മൊത്തം വരുമാനം 123 കോടി രൂപയായിരുന്നു. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി.
ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് മൂന്നു രൂപ (300 ശതമാനം) എന്ന നിരക്കില്‍ 2021-22 വര്‍ഷത്തെ ലാഭവിഹിതം നല്കാന് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു.
ജിയോജിത്തിന് 154 കോടി അറ്റാദായം
01:58 AM May 04, 2022 | Deepika.com