കൊച്ചി: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് പുതുതായി അവതരിപ്പിച്ച എസ്യുവി വാഹനമായ മെറിഡിയന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 50,000 രൂപ ടോക്കണ്‍ തുകയ്ക്ക് ജീപ്പ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ www.jeep-india.com/jeepmeridian.html) മെറിഡിയന് ബുക്ക് ചെയ്യാം. ഈ മാസം അവസാനം വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്.
തുടര്‍ന്ന് ഡെലിവറികള്‍ ജൂണ്‍ മൂന്നാം വാരം ആരംഭിക്കും. ലോഞ്ചില്‍ 170 എച്ച്പി, 350 എന്‍എം, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് മെറിഡിയനു കരുത്ത് പകരുന്നത്.
ജീപ്പ് മെറിഡിയന് ബുക്കിംഗ് ആരംഭിച്ചു
01:57 AM May 04, 2022 | Deepika.com