ചൈനയിൽ ബഹുനിലക്കെട്ടിടം തകർന്ന് 39 പേരെ കാണാതായി
01:51 AM May 01, 2022 | Deepika.com
ബെയ്ജിംഗ്: ചൈനിലെ സെൻട്രൽ ഹുനാൻ പ്രവിശ്യയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ആറുനിലക്കെട്ടിടം തകർന്ന് 39 പേരെ കാണാതായി. 23 പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.