ബെയ്ജിംഗ്: ദക്ഷിണാഫ്രിക്കയിൽ വവ്വാലുകൾക്കിടയിൽ നിയോകോവ് എന്ന പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നതായി ചൈനീസ് ഗവേഷകർ കണ്ടെത്തി. മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) രോഗ വൈറസുമായി നിയോകോവ് വൈറസിനു ബന്ധമുണ്ട്.
2012ൽ സൗദി അറേബ്യയിലാണ് മെർസ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. ജനിതകമാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് വൈറസ് പടർന്നാൽ അടുത്ത മഹാമാരിക്കു കാരണമാകുമെന്ന് ബയോറിക്സീവ് എന്ന ജേണലിന്റെ പ്രീപ്രിന്റ് പതിപ്പിൽ വുഹാനിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
"നിയോകോവ് ' പുതിയ കൊറോണ വൈറസ്
01:19 AM Jan 29, 2022 | Deepika.com