സിറിയൻ കള്ളക്കടത്തുകാരെ വധിച്ചു
01:25 AM Jan 28, 2022 | Deepika.com
അമ്മാൻ: സിറിയയിൽനിന്ന് ജോർദാനിലേക്ക് കടക്കാൻ ശ്രമിച്ച 27 കള്ളക്കടത്തുകാരെ വധിച്ചതായി ജോർദാൻ സൈന്യം അറിയിച്ചു. ജോർദാനിലേക്ക് കടക്കാൻ നേരത്തെയും സിറിയൻ കള്ളക്കടത്തുകാർ ശ്രമം നടത്തിയിട്ടുണ്ടെന്ന് സൈന്യം വെബ്സൈറ്റിൽ പറഞ്ഞു. അതിർത്തിയിൽ സിറിയൻ കള്ളക്കടത്തുകാരുമായി നടന്ന വെടിവയ്പ്പിൽ ഒരു ജോർദാൻ സൈനിക ഉദ്യോഗസ്ഥൻ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.