ഇന്തോനേഷ്യയിൽ സാമുദായിക കലാപം; 19 മരണം
12:53 AM Jan 26, 2022 | Deepika.com
ജക്കാർത്ത: ഇന്തോനേഷ്യയിലെ സൂറോംഗ് നഗരത്തിൽ നിശാക്ലബിൽ രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 പേർ മരിച്ചു. ഡബിൾ ഓ എകിക്യൂട്ടീവ് കരോക്കെ ആൻഡ് ക്ലബിലാണ് സംഘർഷമുണ്ടായത്. സംഘട്ടത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് ഇരു വിഭാഗക്കാർ ഏറ്റുമുട്ടിയത്. നിരവധി കാറുകൾ കലാപകാരികൾ നശിപ്പിച്ചു.