ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചു
12:53 AM Jan 26, 2022 | Deepika.com
സിയൂൾ: ഉത്തരകൊറിയ ക്രൂസ് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഈ മാസം അഞ്ചാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുന്നത്. യുഎസിലെ ബൈഡൻ ഭരണകൂടത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഉത്തര കൊറിയ മിസൈൽ, ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്.