ദുബായ്: അബുദാബി ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധസേന നശിപ്പിച്ചു. എണ്ണ ടാങ്കിനു നേരേ ഡ്രോണ്‍ ആക്രമണം നടത്തിയ ശേഷം യെമനിലെ ഹൂതി വിമതർ അബുദാബിയിലേക്കു നടത്തുന്ന വലിയ ആക്രമണമാണിത്. എണ്ണ ടാങ്ക് സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. വ്യോമപ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈൽ നിശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം ട്വീറ്റ് ചെയ്തു.
യെമനിലെ അൽ ജാഫ് പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ യുഎഇയുടെ എഫ് 16 യുദ്ധവിമാനങ്ങൾ തകർക്കുന്ന വീഡിയോയും പ്രതിരോധമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഹൂതി ബാലിസ്റ്റിക് മിസൈൽ യുഎഇ വെടിവച്ചിട്ടു
02:07 AM Jan 25, 2022 | Deepika.com