ബുർക്കിനോ ഫാസോ പ്രസിഡന്റ് സൈന്യത്തിന്റെ കസ്റ്റഡിയിൽ
02:07 AM Jan 25, 2022 | Deepika.com
വഗാഡുഗു: സൈനിക വിപ്ലവകാരികൾ ബുക്കിനോ ഫാസോ പ്രസിഡന്റ് റോക് മാർക് ക്രിസ്റ്റ്യൻ കബോറിനെ തടവിലാക്കിയതായി സൈന്യം വെളിപ്പെടുത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തുനിന്ന് വെടിശബ്ദം കേട്ടിരുന്നു. ഒരു വിഭാഗം സൈനികർ അട്ടിമറിക്ക് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. സർക്കാർ കെട്ടിടങ്ങൾക്ക് കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.