കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വിദേശ രാജ്യങ്ങളില്‍ അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിച്ചു. ഒമാന്‍, ഖത്തര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറന്നത്. മസ്ക്കറ്റിലെ അല്‍ ഖൗദ് സ്ട്രീറ്റില്‍ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഡയറക്ടര്‍ ഖാമിസ് താനി തുനൈ അല്‍ മന്ദാരി നിര്‍വ്വഹിച്ചു.
ഒമാനിലെ മാള്‍ ഓഫ് ഒമാനില്‍ ആരംഭിച്ച ഷോറൂം വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസില ബിന്ത് സലേം അല്‍ സംസാമിയ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ അല്‍ മീറ ജെറിയന്‍ ജനൈഹത്തില് ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഷെയ്ഖ് ഹാമദ് നാസര്‍ ബിന്‍ അബ്ദുള്ള അല്‍ താനി, ഷെയ്ഖ് സാലഹ് അല്‍ മാരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്.
ഖത്തറിലെ ഖരഫ ലാന്‍ഡ്മാര്‍ക്ക് ഷോപ്പിംഗ് മാളില്‍ പുതിയ ഷോറൂം ഷെയ്ഖ് അബ്ദുള്ള നാസര്‍ ബിന്‍ അബ്ദുള്ള അല്‍ താനി, ഷെയ്ഖ് ഹാമദ് നാസര്‍ ബിന്‍ അബ്ദുള്ള അല്‍ താനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലേഷ്യയിലെ പെനാങിലാണ് മറ്റൊരു ഷോറൂം ആരംഭിച്ചത് . ഇതിന്റെ ഉദ്ഘാടനം പെനാങ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പി.രാമസ്വാമി നിര്‍വഹിച്ചു.
മലബാര്‍ ഗോള്‍ഡ് വിദേശ രാജ്യങ്ങളിൽ അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിച്ചു
02:07 AM Jan 25, 2022 | Deepika.com