കൊച്ചി: കണ്‍സ്യൂമര്‍ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഫാബ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 25,050,543 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും രാജ്യത്തെ ഈ ആദ്യ ഇഎസ്ജി ഐപിഒ. കമ്പനിയുമായി സഹകരിക്കുന്ന കരകൗശല വിദഗ്ധര്‍ക്കും കര്‍ഷകര്‍ക്കും 7,75,080 ഇക്വിറ്റി ഓഹരികള്‍ സമ്മാനമായി നല്‍കാനും പ്രമോട്ടര്‍മാര്‍ക്ക് പദ്ധതിയുണ്ട്.
ഫാബ് ഇന്ത്യ ഓഹരി വിപണിയിലേക്ക്
01:12 AM Jan 24, 2022 | Deepika.com