കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഉത്തർപ്രദേശിലെ വാരണാസിയിൽ പുതിയ ഷോറൂം ആരംഭിച്ചു.
ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ വാരണാസി എംഎൽഎ സൗരഭ് ശ്രീവാസ്തവ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർ നാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപറേഷൻസ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, നോർത്ത് ഇന്ത്യ റീജണൽ ഹെഡ് എൻ.കെ. ജിഷാദ് മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം വാരണാസിയിൽ തുടങ്ങി
01:27 AM Jan 23, 2022 | Deepika.com