ടൊറന്റോ: മനുഷ്യക്കടത്ത് തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അനധികൃതമായി അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡ അതിർത്തിയിൽ, കൊടുംശൈത്യത്തെത്തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിലാണു ട്രൂഡോയുടെ പ്രതികരണം. മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചവർ ഇത്തരത്തിൽ മരിച്ചെന്നു കേൾക്കേണ്ടിവരുന്നതു ഹൃദയഭേദകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
യുഎസ്-കാനഡ അതിർത്തിയിലെ മാനിറ്റോബയിലാണു നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊടുംതണുപ്പിൽ മരവിച്ചാണ് ഇവർ മരിച്ചത്. ഗുജറാത്തിൽനിന്നുള്ളവരാണ് ഇവരെന്നു സംശയിക്കുന്നു.
മനുഷ്യക്കടത്ത് തടയും: ട്രൂഡോ
01:27 AM Jan 23, 2022 | Deepika.com