കോവിഡ്: ഓസ്ട്രേലിയയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണം
12:02 AM Jan 22, 2022 | Deepika.com
കാൻബറ: കോവിഡ്-19 രോഗം മൂലം വെള്ളിയാഴ്ച ഓസ്ട്രേലിയയിൽ 80 മരണം സ്ഥിരീകരിച്ചു. മഹാമാരി ആരംഭിച്ചശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ്. ചൊവ്വാഴ്ച 78 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ 3,000 പേരാണ് ഓസ്ട്രേലിയയിൽ കോവിഡ് ബാധിച്ചു മരിച്ചത്.