കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഓഫ് ഇന്ത്യ 2021ല്‍ ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചായി ഉയര്‍ന്നു.
ഡെറിവേറ്റീവ് വ്യാപാര സമിതിയായ ഫ്യൂച്ചേഴ്സ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ കണക്കുപ്രകാരം നടന്നിട്ടുള്ള വ്യാപാര കരാറുകളുടെ എണ്ണമനുസരിച്ചാണിത്. കാഷ് ഇക്വിറ്റികളുടെ എണ്ണത്തില്‍ എന്‍എസ്ഇയ്ക്ക് ലോകത്തുതന്നെ നാലാം റാങ്കും ഉണ്ട്.
ആഗോള തലത്തില്‍ എന്‍എസ്ഇ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരുകയും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് എന്ന ബഹുമതിയും, കാഷ് ഇക്വിറ്റികളില്‍ നാലാമത്തെ വലിയ എക്സ്ചേഞ്ച് എന്ന ബഹുമതിയും നേടിയെടുത്തത് രാജ്യത്തിനു അഭിമാനകരമാണെന്നു എന്‍എസ്ഇ എംഡിയും സിഇഒയുമായ വിക്രം ലിമായെ പറഞ്ഞു.
ലോകത്തിലെ വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചായി മൂന്നാം വര്‍ഷവും എന്‍എസ്ഇ
12:40 AM Jan 21, 2022 | Deepika.com