സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ ക​യ​റ്റു​മ​തി​ ഉയർന്നു: കേ​ന്ദ്ര​മ​ന്ത്രി

12:40 AM Jan 21, 2022 | Deepika.com
കൊ​​​ച്ചി: കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ല്‍​ക്കു​​​മ്പോ​​​ഴും ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ സു​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​മ​​​ന്ത്രി സോം ​​​പ​​​ര്‍​കാ​​​ശ്.

സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി സ്പൈ​​​സ​​​സ് ബോ​​​ര്‍​ഡ് ആ​​​രം​​​ഭി​​​ച്ച രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ ഓ​​​ണ്‍​ലൈ​​​ന്‍ സ്പൈ​​​സ് പോ​​​ര്‍​ട്ട​​ല്‍ spicexchangeindia.com ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

225-ലേ​​​റെ വ​​​രു​​​ന്ന സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​ണ് 180-ലേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​ക്ക് രാ​​ജ്യം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ല്‍ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ സ്പൈ​​​സ​​​സ് ബോ​​​ര്‍​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി ഒ​​​ഴി​​​ഞ്ഞാ​​​ലും പോ​​​ര്‍​ട്ട​​​ല്‍ ഏ​​​റെ ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

യു​​​കെ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഗാ​​യ​​ത്രി ഇ​​​സ്സാ​​​ര്‍ ക​​​മാ​​​ര്‍, യു​​​എ​​​ഇ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ സ​​​ഞ്ജ​​​യ് സു​​​ധീ​​​ര്‍, ധാ​​​ക്ക​​​യി​​​ലെ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​ദൊ​​​രൈ​​​സ്വാ​​​മി, ബീ​​​ജിം​​​ഗി​​​ലെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് മി​​​ഷ​​​ന്‍ അ​​​ക്വി​​​നോ വി​​​മ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ത്തു.