ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽനിന്നു ബോർണോ ദ്വീപിലെ വനമേഖലയിലേക്കു മാറ്റുന്നു. നുസാന്തര എന്നായിരിക്കും പേര്. തലസ്ഥാനം മാറ്റാനുള്ള നിയമം പാർലമെന്റ് ഇന്നലെ പാസാക്കി.
പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ഈ സ്വപ്നപദ്ധതിക്ക് 3250 കോടി ഡോളർ ചെലവാണു പ്രതീക്ഷിക്കുന്നത്.
ഒരു കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജക്കാർത്തയിൽനിന്നു തലസ്ഥാനം മാറ്റാനായി മുന്പു പല പ്രസിഡന്റുമാരും ശ്രമിച്ചിരുന്നു. വെള്ളപ്പൊക്കം, മാലിന്യം, അമിതമായ ഭൂഗർഭജല ചൂഷണം മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ജക്കാർത്ത നേരിടുന്നു.
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം നുസാന്തര
11:56 PM Jan 18, 2022 | Deepika.com