അഗ്നിപർവത സ്ഫോടനം; ടോംഗായിൽ മൂന്നു മരണം

11:56 PM Jan 18, 2022 | Deepika.com
നു​​​കു ആ​​​ലോ​​​ഫ: അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലും തു​​​ർ​​​ന്നു​​​ള്ള സു​​​നാ​​​മി​​​യി​​​ലും ഒ​​​രു ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ൻ അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ടോം​​​ഗാ രാ​​​ജ്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു. ദ്വീ​​​പു​​​ക​​​ളു​​​ടെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

ശ​​​നി​​​യാ​​​ഴ്ച​​​ത്തെ ദു​​​ര​​​ന്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ​​​മാ​​​യാ​​ണു ടോം​​​ഗാ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മു​​​ദ്ര​​​ത്തി​​​ന​​​ടി​​​യി​​​ലെ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ടോം​​​ഗാ​​​യെ പു​​​റം​​​ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ബി​​​ൾ ന​​​ശി​​​ച്ചി​​​രു​​​ന്നു. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ചാ​​​രം മൂ​​​ലം വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ടോം​​​ഗാ​​​യോ​​​ട് അ​​​ടു​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​തി​​​നാ​​​ൽ ദു​​​ര​​​ന്ത​​​വ്യാ​​​പ്തി സം​​​ബ​​​ന്ധി​​​ച്ച് പു​​​റം​​​ലോ​​​ക​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നു​​​കു അ​​​ലോ​​​ഫ ചാ​​​ര​​​ത്തി​​​ൽ കു​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു സാ​​​റ്റ​​​ലൈ​​​റ്റ് ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യി. കു​​​ടി​​​വെ​​​ള്ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സ​​ഹാ​​​യ​​​വു​​​മാ​​​യി ന്യൂ​​​സി​​​ല​​​ൻ​​​ഡ് വി​​​മാ​​​നം അ​​​യ​​​ച്ചെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള റ​​​ൺ​​​വേ​​​യി​​​ലെ ചാ​​​രം​​​മൂ​​​ലം ഇ​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ചാ​​​രം നീ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.