ഖമനേയി അക്കൗണ്ട് ട്വിറ്റർ പൂട്ടി
01:19 AM Jan 17, 2022 | Deepika.com
വാഷിംഗ്ടൺ ഡിസി: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുമായി ബന്ധപ്പെട്ട അക്കൗണ്ട് ട്വിറ്റർ എന്നെന്നേക്കുമായി മരവിപ്പിച്ചു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വകവരുത്താൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണിത്. @ഖമനേയിസൈറ്റ് എന്ന അക്കൗണ്ടാണു മരവിപ്പിച്ചത്.