തിരുവനന്തപുരം : ഓണ്‍ലൈന്‍ വ്യാപാരം ഉയര്‍ത്തുന്ന വെല്ലുവളികളെ അതിജീവിക്കാനും ചെറുകിട വ്യാപാരികള്‍ക്ക് ഉത്തേജനമേകാനും ലക്ഷ്യമിട്ട് വികെസി പ്രൈഡ് ’ഷോപ്പ് ലോക്കല്‍’ എന്ന പേരില്‍ പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ടു.
ഉപഭോക്താക്കളെ നേരിട്ട് കടകളിലേക്ക് എത്തിച്ച് ചെറുകിട കച്ചവടസംരംഭങ്ങള്ക്ക് പുതുജീവന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാംപയിന് നടപ്പിലാക്കുന്നത്. കാംപയിന്റെ ആദ്യ ഘട്ടം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
’ഷോപ്പ് ലോക്കല്‍’ കാംപയിനുമായി വികെസി പ്രൈഡ്
01:32 AM Jan 16, 2022 | Deepika.com