ന്യൂഡൽഹി: വാഹന ഇന്ധനവും (സിഎൻജി) വീടുകളിൽ പാചക ഇന്ധന (പിഎൻജി)മായും പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ വിതരണ ലൈസൻസ് ലേലത്തിൽ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്(എംഇഐഎൽ), അദാനി ടോട്ടൽ ഗ്യാസ് എന്നിവ മുന്നിലെത്തി.
മേഘയ്ക്ക് 15ഉം അദാനി ടോട്ടലിന് 14ഉം ലൈസൻസ് ലഭിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഒന്പത്), ഭാരത് പെട്രോളിയം കോർപറേഷൻ(ആറ്), ദിനേശ് എൻജിനിയേഴ്സ് ലിമിറ്റഡ്(നാല്),ആസാം ഗ്യാസ് കന്പനി(മൂന്ന്) എന്നിങ്ങനെയാണു മറ്റു കന്പനികൾക്കു കിട്ടിയ ലൈസൻസുകളുടെ എണ്ണം.
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നായിരുന്നു അദാനി ഗ്രൂപ്പ് സിറ്റി ഗ്യാസ് ബിസിനസിലേക്ക് ഇറങ്ങിയത്. പിന്നീട് ഫ്രാൻസിലെ വന്പൻ കന്പനിയായ ടോട്ടലുമായി അദാനി ഗ്രൂപ്പ് കരാറുണ്ടാക്കി.
സിറ്റി ഗ്യാസ് വിതരണ ലൈസൻസ്; മേഘ എൻജിനിയറിംഗ്, അദാനി ടോട്ടൽ ഗ്യാസ് മുന്നിൽ
12:00 AM Jan 15, 2022 | Deepika.com