ലോസ് ആഞ്ചലസ്: സ്പൈഡർമാൻ ചിത്രകഥയിലെ ഒരു പേജിന് ലേലത്തിൽ ലഭിച്ചത് 33.6 ലക്ഷം ഡോളർ (24.9 കോടി രൂപ). മാർവെൽ കോമിക്സിന്റെ 1984ൽ ഇറങ്ങിയ ‘സീക്രട്ട് വാർസ് നന്പർ 8’എന്ന കഥാപുസ്തകത്തിലെ 25-ാം പേജ് ആണ് റിക്കാർഡ് തുകയ്ക്കു ലേലത്തിൽ പോയത്.
സ്പൈഡർമാനെ ആദ്യമായി കറുത്ത കുപ്പായത്തിൽ അവതരിപ്പിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. വെനം എന്ന ആന്റി സൂപ്പർ ഹീറോ കഥാപാത്രത്തിന്റെ പിറവിയിലേക്കു നയിച്ചതും ഇതേ വേഷമായിരുന്നു. അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻ ആണ് ലേലം നടത്തിയത്.
1974ൽ ഇറങ്ങിയ ‘ദ ഇൻക്രെഡിബിൾ ഹൽക്ക്’ എന്ന ചിത്രകഥയിൽ വൂൾവറീൻ എന്ന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ച പേജിന് 6.5 ലക്ഷം ഡോളർ ലഭിച്ചതിന്റെ റിക്കാർഡ് ആണു തിരുത്തപ്പെട്ടത്.
സ്പൈഡർമാൻ കഥാപുസ്തക പേജിന് 24.9 കോടി
12:00 AM Jan 15, 2022 | Deepika.com