റോണി സ്പെക്റ്റർ അന്തരിച്ചു
01:45 AM Jan 14, 2022 | Deepika.com
ന്യൂയോർക്ക്: അറുപതുകളിൽ തിളങ്ങിനിന്ന അമേരിക്കൻ പോപ് ഗായിക റോണി സ്പെക്റ്റർ (വെറോണിക്കാ യിവറ്റ് ബെന്നറ്റ് - 78) അന്തരിച്ചു. കാൻസർബാധിത ആയിരുന്നുവെന്നു കുടുംബം അറിയിച്ചു. ബീ മൈ ബേബി, ബേബി ഐ ലവ് യു, വാക്കിംഗ് ഇൻ ദ റെയിൻ തുടങ്ങിയവ ഹിറ്റ് ഗാനങ്ങളായിരുന്നു.