വാഷിംഗ്ടൺ ഡിസി: ലോസ് ആഞ്ചലസ് നഗര മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ശിപാർശ സെനറ്റിലെ വിദേശബന്ധ സമിതി അംഗീകരിച്ചു. സെനറ്റിന്റെ അന്തിമ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.
വത്തിക്കാൻ, ജർമനി, പാക്കിസ്ഥാൻ തുടങ്ങി 11 രാജ്യങ്ങളിലെ യുഎസ് സ്ഥാനപതികൾക്കായുള്ള പ്രസിഡന്റിന്റെ ശിപാർശയും സെനറ്റ് സമിതി അംഗീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് ട്രംപിന്റെ കാലത്ത് നിയമിക്കപ്പെട്ട കെന്നത്ത് ജസ്റ്ററിന്റെ പകരക്കാരനായിട്ടാണു ഗാർസെറ്റി ഇന്ത്യയിലേക്കു വരുന്നത്.
ഗർസെറ്റിയുടെ നിയമനം സെനറ്റ് സമിതി അംഗീകരിച്ചു
01:45 AM Jan 14, 2022 | Deepika.com