കൊച്ചി: ഇടുക്കി മറയൂരില്‍നിന്ന് ദുബായിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എപിഇഡിഎ) ആഭിമുഖ്യത്തില്‍ വെര്‍ചല്‍ ആയി ഫ്ളാഗ് ഓഫ് ചെയ്തു.
അപേഡ ചെയര്മാന് ഡോ. എം. അംഗമുത്തുവാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കാര്‍ഷിക ഡയറക്ടര്‍ ടി.വി. സുഭാഷ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എം.എ. സലിം, ഫെയര്‍ എക്സ്പോര്‍ട്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നജിമുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കര ദുബായിയിലേക്കു കയറ്റുമതി ചെയ്യുന്നത് ഫെയര്‍ എക്സ്പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയര്‍ എക്സ്പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
മറയൂര്‍ ശര്‍ക്കര ദുബായിലേക്ക്
01:44 AM Jan 14, 2022 | Deepika.com