കേരള ഐടി പാര്‍ക്കുകളുടെ പിആര്‍ പ്രവർത്തനങ്ങൾ ഡേവിഡ്സണ്
01:44 AM Jan 14, 2022 | Deepika.com
കൊച്ചി: 2022 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തേക്ക് കേരള ഐടി പാര്‍ക്കുകളുടെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് സേവനങ്ങള്‍ക്കായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സിനെ (ഡിപിസി) നിയമിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കാലിക്കട്ട് സൈബര്‍ പാര്‍ക്ക്, അനുബന്ധ സാറ്റലൈറ്റ് പാര്‍ക്കുകള്‍ എന്നിവയുടെ എല്ലാ പിആര്‍ പ്രവര്‍ത്തനങ്ങളും ഡിപിസിക്കായിരിക്കും.