കൊച്ചി: കേരളത്തിന്റെ തനത് രുചികളില്‍ മൂന്നുതരം റെഡി ടു ഈറ്റ് മീന്കറികളുമായി അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ്. തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി, മുളകിട്ട മീന്‍കറി, ഷാപ്പിലെ കറി എന്നിവയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതിയതായി വിപണിയില്‍ എത്തിച്ചത്.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ചെറിയാന് കുര്യന് പുതിയ വിഭവങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. സിനിമാ താരം ദിവ്യ പിള്ള ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. കമ്പനി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്, എച്ച്ആര്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് സീനിയര്‍ മാനേജര്‍ വിപിന്‍കുമാര്‍, കീ അക്കൗണ്ട്സ് മാനേജര്‍ ടി.പി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
185 ഗ്രാം വരുന്ന പായ്ക്കറ്റുകളില്‍ തയാറാക്കിയിട്ടുള്ള മൂന്നു കറികള്‍ക്കും 150 രൂപ വീതമാണ് വില. ഇന്ത്യയില്‍ എല്ലാ ഭക്ഷ്യഉത്പന്ന വില്പനശാലകളിലും ഇവ ലഭിക്കുമെന്ന് ചെറിയാന് കുര്യന് പറഞ്ഞു. ബിരിയാണി, കറികള്‍, അച്ചാറുകള്‍, പലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങളും ടേസ്റ്റി നിബിള്‍സ് ഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
ശീതീകരിച്ച റെഡി ടു ഫ്രൈ വെജിറ്റബിള്‍, മീന്‍, ചെമ്മീന്‍ കട്ട്ലെറ്റുകള്‍, സ്പ്രിംഗ് റോള്‍ തുടങ്ങിയവയും കമ്പനി ഉടന്‍ വിപണിയിലെത്തിക്കും. ജപ്പാനില്‍നിന്നുള്ള കമ്പനിയുമായി ചേര്‍ന്നാണ് ടേസ്റ്റി നിബിള്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റെഡി ടു ഈറ്റ് കേരള മീന്കറികളുമായി ടേസ്റ്റി നിബിള്‍സ്
01:38 AM Jan 13, 2022 | Deepika.com