കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് 30 മിനിട്ടിനുള്ളില്‍ വായ്പ അനുവദിക്കുന്ന പോര്‍ട്ടല്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
ഫെഡറല്‍ ഇന്സ്റ്റാലോണ്സ് ഡോട്ട് കോം എന്ന പേരിലുള്ള പോര്‍ട്ടലില്‍ ആദായ നികുതി റിട്ടേണുകള്‍ , ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓണ്‍ലൈന്‍ വേരിഫിക്കേഷന് എന്നിവ അപ് ലോഡ് ചെയ്താൽ അര മണിക്കൂറിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭിക്കും. പോര്‍ട്ടലില്‍ നല്കുന്ന വിവരങ്ങളുടെ കൃത്യമായ വിശകലനത്തിലൂടെ അര്‍ഹമായ വായ്പാത്തുക 30 മിനിട്ടിനകം കണ്ടെത്താന്‍ സാധിക്കുന്ന സങ്കീര്‍ണമായ സ്മാര്‍ട്ട് അനലിറ്റിക്സ് സംവിധാനമാണ് ഈ പ്ലാറ്റ്ഫോമില്‍ ഉപയോഗിച്ചിരിക്കുന്നത്.
അര്‍ഹരായവര്‍ക്ക് നിലവില്‍ 50 ലക്ഷം രൂപ വരെയാണ് ഈ പ്ലാറ്റ്ഫോം വഴി വായ്പയായി ലഭിക്കുന്നത്. ബാങ്കിന്റെ ഡിജിറ്റല്‍ സൗകര്യങ്ങളിലെ മറ്റൊരു കാല്‍വയ്പാണ് federalinstaloans.com എന്ന് അധികൃതർ അറിയിച്ചു.
30 മിനിട്ടിനകം വായ്പ ലഭ്യമാക്കുന്ന പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്
01:24 AM Jan 12, 2022 | Deepika.com