ക​​​സാ​​​ഖ്സ്ഥാ​​​നി​​​ലെ ജ​​​ന​​​കീ​​​യ​​​പ്ര​​​ക്ഷോ​​​ഭം : അ​​​ട്ടി​​​മ​​​റി​​​ശ്ര​​​മ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ്

01:25 AM Jan 11, 2022 | Deepika.com
അ​​​ൽ​​​മാ​​​ട്ടി: ക​​​സാ​​​ഖ്സ്ഥാ​​​നി​​​ലെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​ട്ടി​​​മ​​​റി ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ ജ​​​ന​​​കീ​​​യ​​​പ്ര​​​ക്ഷോ​​​ഭ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സിം ജൊ​​​മാ​​​ർ​​​ട്ട് ടൊ​​​ക​​​യേ​​​വ്. ഒ​​​രൊ​​​റ്റ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച ടൊ​​​ക​​​യേ​​​വ് പ​​​ക്ഷേ, ആ​​​രു​​​ടെ​​​യും പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

മു​​​ൻ സോ​​​വി​​​യ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സൈ​​​നി​​​ക​​​സ​​​ഖ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേയാ​​​ണു ടൊ​​​ക​​​യേ​​​വ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്. അ​​​ന്താ​​​രാ​​ഷ്‌​​ട്ര ഭീ​​​ക​​​ര​​​രാ​​​ണു ക​​​സാ​​​ഖ്സ്ഥാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദി​​​മ​​​ർ പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​തി​​​ന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വി​​​പ്ല​​​വ​​​മു​​​ണ്ടാ​​​കാ​​​ൻ റ​​​ഷ്യ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പു​​​ടി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സൈ​​​നി​​​ക​​​രെ​​​യാ​​​ണു ക​​​സാ​​​ഖ്സ്ഥാ​​​നി​​​ൽ ജ​​​ന​​​കീ​​​യ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളി​​​ൽ 8,000 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നും 164 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു​​​മാ​​​ണു ക​​​ണ​​​ക്ക്.