മുംബൈ: രാജ്യത്ത് ഗോൾഡ് എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതിനുള്ള മാർഗരേഖ സെക്ക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുറത്തിറക്കി. ഇലക്ട്രോണിക് ഗോൾഡ് റെസീഫ്റ്റുകളുടെ (ഇജിആർ)രൂപത്തിലാകും ഗോൾഡ് എക്സ്ചേഞ്ചുകളിൽ ട്രേഡിംഗ് നടക്കുക.
ഇജിആർ ട്രേഡിംഗ് നടത്താൻ താത്പര്യമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സെബിയുടെ അനുമതി നേടിയിരിക്കണം. പുതുതായി ഇറക്കുമതി ചെയ്യപ്പെടുന്ന സ്വർണമോ അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അംഗീകാരമുള്ള റിഫൈനറികളിൽനിന്നു വരുന്ന പുതു സ്വർണമോ മാത്രമേ ഇജിആർ ആയി മാറ്റാൻ അനുവാദമുള്ളു. വോൾട്ടിൽ നേരത്തേമുതൽ സൂക്ഷിച്ചുവരുന്ന സ്വർണം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അവയും ഇത്തരത്തിൽ ഉപയോഗിക്കാനാവും.
ഇജിആർ ആയി മാറ്റുന്ന സ്വർണം മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വോൾട്ട് മാനേജർമാരുടെ ചുമതലയായിരിക്കും. ഇജിആർ സൂക്ഷിക്കുന്നതിനുള്ള തുക വോൾട്ട് മാനേജർമാർ പരസ്യമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
ഗോൾഡ് എക്സ്ചേഞ്ചിനു മാർഗരേഖയായി
01:18 AM Jan 11, 2022 | Deepika.com