കൊച്ചി: സിഎസ്ബി ബാങ്കിനെ അഞ്ചു വര്‍ഷമായി നയിച്ചുവന്ന എംഡിയും സിഇഒയുമായ സി.വി.ആര്. രാജേന്ദ്രന് വിരമിക്കുന്നു. 2022 ഡിസംബര്‍ എട്ടുവരെ കാലാവധിയുണ്ടെന്നിരിക്കെ ആരോഗ്യപരമായ കാരണങ്ങളാലാണ് മാര്‍ച്ച് 31 ന് അദ്ദേഹം വിരമിക്കുക. 2016 ഡിസംബര്‍ ഒന്‍പതിനാണ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി രാജേന്ദ്രൻ ചുമതലയേറ്റത്.
കുറെ വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന സിഎസ്ബി ബാങ്കിനെ ലാഭത്തിലേക്കു നയിച്ചത് രാജേന്ദ്രന്റെ നേതൃത്വത്തിലാണ്. 2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബാങ്ക് ലാഭം രേഖപ്പെടുത്തി.
സിഎസ്ബി ബാങ്ക് എംഡി സി.വി.ആര്. രാജേന്ദ്രന് വിരമിക്കുന്നു
01:56 AM Jan 09, 2022 | Deepika.com