കാനറാ ബാങ്ക് 1,500 കോടി സമാഹരിച്ചു
12:47 AM Dec 07, 2021 | Deepika.com
കൊച്ചി: ബോണ്ടുകളുടെ രണ്ടാംഘട്ട വിതരണത്തിലൂടെ കാനറാ ബാങ്ക് 1,500 കോടി രൂപ സമാഹരിച്ചു. 8.05 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നതാണ് ഈ ബോണ്ട്. അടിസ്ഥാന ഇഷ്യൂ 500 കോടി രൂപയായിരുന്നെങ്കിലും 4,699 കോടി രൂപയ്ക്കു മുകളില്‍ ബിഡുകള്‍ ലഭിച്ചു. ഇതില്‍ 1,500 കോടി സ്വീകരിക്കാനാണ് ബാങ്ക് തീരുമാനിച്ചത്.