ആഥൻസ്: സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെ ആറുദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമിലേക്കു മടങ്ങി.
മാർപാപ്പയ്ക്ക് ആഥൻസ് വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിനു മുന്പ് മാർപാപ്പ ഗ്രീസിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ആഥൻസിലെ സിയംപിനോ വിമാനത്താവളത്തിൽനിന്നു റോമിലേക്കുള്ള രണ്ടു മണിക്കൂർ യാത്രയിൽ പേപ്പൽ വിമാനത്തിൽ മാർപാപ്പ മാധ്യമപ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ സഭകളുടെ ഐക്യത്തിനു മാർപാപ്പയുടെ ഗ്രീസ്, സൈപ്രസ് സന്ദർശനം വഴിതെളിച്ചേക്കും. ഓർത്തഡോക്സ് സഭാ മേധാവിയും ആഥൻസ് ആർച്ചുബിഷപ്പുമായ ഹിരോണിമസ് രണ്ടാമനുമായി മാർപാപ്പ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ അഭയാർഥികളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. 35-ാം അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ ആദ്യം സൈപ്രസാണു സന്ദർശിച്ചത്.
അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി
11:46 PM Dec 06, 2021 | Deepika.com