നിക്ഷേപകർ പ്രതീക്ഷിച്ച പുൾ ബാക്ക് റാലി സെൻസെക്സിനും നിഫ്റ്റിക്കും തിളക്കം പകർന്നു. രണ്ടാഴ്ചകളിലെ തിരിച്ചടിക്കുശേഷംവിപണിയിൽ പുൾ ബാക്ക് റാലി സംഭവിക്കുമെന്നു പിന്നിട്ടവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു. ബോംബെ സെൻസെക്സ് 589 പോയിന്റും നിഫ്റ്റി സൂചിക 170 പോയിന്റും പ്രതിവാര നേട്ടം സ്വന്തമാക്കി.
നിഫ്റ്റിക്കു മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 17,553 പോയിന്റ് പക്ഷേ, പുൾ ബാക്ക് റാലിയിൽ മറികടക്കാനായില്ല. ഈവാരം 17,422 പോയിന്റ് നിർണായകമാവും. ഈ കടമ്പ ഭേദിച്ചാൽ 17,730 വരെ സഞ്ചരിക്കാൻ വിപണിക്കാവും. അതേസമയം, ആദ്യ പ്രതിരോധത്തിനു മുന്നിൽ കാലിടറിയാൽ സാങ്കേതിക തിരുത്തൽ 16,949‐16,702ലേക്കും മാസമധ്യം 16,185 പോയിന്റിലേക്കും പരീക്ഷണങ്ങൾ നീങ്ങാൻ ഇടയുള്ളയിനാൽ നിക്ഷേപകർ കരുതലോടെചുവടുവയ്പ്പുകൾ നടത്തുന്നതാവും അഭികാമ്യം.
സാങ്കേതികവശങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ എംഎ സിഡിയുടെ ചലനങ്ങൾ വിപണിയെ കൂടുതൽ ദുർബലമാക്കാം. സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ സെല്ലിങ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ് ഐ തുടങ്ങിയവ ന്യൂട്രൽ റേഞ്ചിലാണ്.
ബോംബെ സെൻസെക്സിലെ മുന്നേറ്റം സൂചികയെ 58,757 വരെ ഉയർത്തി. ഈ വാരം 58,625ൽ ആദ്യപ്രതിരോധവും 56,898ൽ താങ്ങുണ്ട്. ഈ ടാർജറ്റിൽനിന്നു പുറത്തുകടന്നാൽ 56,100 ലേക്കു തളരാം. അതേസമയം ആദ്യപ്രതിരോധം തകർക്കാനായാൽ മുന്നേറ്റം 59,554 വരെ തുടരാം.
ആർബിഐയുടെ വായ്പാ അവലോകനം ഇന്ന് ആരംഭിക്കും.സാന്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ പലിശനിരക്കുകളിൽ ഭേദഗതികൾക്ക് ആർബിഐ തയാറാവുമോ, അതോ കഴിഞ്ഞ യോഗങ്ങളിലെപോലെ സ്റ്റെഡിയായി നിലനിർത്തുമോയെന്നതാവും വാരത്തിന്റെ രണ്ടാംപകുതിയിൽ ഓഹരിസൂചികയുടെ ഭാവി നിശ്ചയിക്കുക. നിലവിൽ റിപ്പോനിരക്ക് നാലു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.
രൂപയുടെമൂല്യത്തകർച്ച രൂക്ഷമായി. രൂപയുടെമൂല്യം 74.87ൽനിന്നു 75.11 ലേയ്ക്കിടിഞ്ഞു.
ആഗോള ക്രൂഡ്ഓയിൽ വില രണ്ടര ശതമാനം താഴ്ന്നു. ക്രൂഡ് വിലബാരലിന് 76 ഡോളറിൽനിന്ന് 67 ലേക്കു തളർന്നെങ്കിലും ക്ലോസിംഗിൽ 70 ഡോളറിലാണ്. ഒക്ടോബറിൽ രേഖപ്പെടുത്തിയ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന റേഞ്ചിൽനിന്ന് ഇതിനകം 20 ശതമാനംഇടിഞ്ഞു.
ഓഹരി അവലോകനം / സോണിയ ഭാനു
ആശ്വാസം, പ്രതീക്ഷ
12:49 AM Dec 06, 2021 | Deepika.com